സ്‌കൂൾ വാർഷികം

Monday 05 January 2026 1:22 AM IST

വിഴിഞ്ഞം: വെങ്ങാനൂർ വി.പി.എസ് മലങ്കര ഹയർ സെക്കൻഡറി സ്‌കൂളിലെ വാർഷികാഘോഷം നാളെ നടക്കും. രാവിലെ 9ന് പതാക ഉയർത്തൽ തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ,വൈകിട്ട് 5ന് നടക്കുന്ന പൊതു സമ്മേളനം ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ ഉദ്ഘാടനം ചെയ്യും. സ്‌കൂൾ മാനേജർ ബിഷപ്പ് ഡോ.തോമസ് മാർ ഔസേബിയസ്,സി.ജയ്സൺ,എം.വിൻസന്റ് എം.എൽ.എ,ശരത് ദാസ്,കെ.എസ്.ബെർലിൻ സ്റ്റീഫൻ,സിസ്റ്റർ.ലൂസിയ.ഡി.എം എന്നിവർ സംസാരിക്കും.