വില 10.99 ലക്ഷം മുതല്‍, ജനപ്രിയ മോഡലിന്റെ പുത്തന്‍ പതിപ്പുമായി വാഹനനിര്‍മാണ കമ്പനി

Monday 05 January 2026 12:07 AM IST

വില - 10 .99 ലക്ഷം രൂപ മുതല്‍

കൊച്ചി: എസ്.യു.വി വിഭാഗത്തില്‍ ശക്തമായ വരവറിയിച്ച് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ കിയാ മോട്ടോഴ്സ് പുതിയ കെല്‍റ്റോസ് വിപണിയിലെത്തിച്ചു. 10.99 ലക്ഷം രൂപ മുതല്‍ 19.99 ലക്ഷം രൂപ വരെയാണ് വിവിധ മോഡലുകളുടെ പ്രാരംഭ വില. 25,000 രൂപ ടോക്കണ്‍ തുകയ്ക്ക് പുതിയ സെല്‍റ്റോസിന്റെ ബുക്കിംഗ് ആരംഭിച്ചു, ജനുവരി 15ന് ശേഷം ഡെലിവറി ആരംഭിക്കും. കിയയുടെ വലിയ എസ്.യു.വിയായ ടെല്ലുറൈഡിന്റെ ഡിസൈനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ മോഡല്‍ ഒരുക്കിയത്.

സവിശേഷതകള്‍

പുതിയ ഡിസൈന്‍, മികച്ച ടെക്‌നോളജി, മൂന്ന് എന്‍ഞ്ചിന്‍ ഓപ്ഷനുകള്‍ (രണ്ട് പെട്രോള്‍, ഒരു ഡീസല്‍) എന്നിവയാണ് സവിശേഷതകള്‍. എക്സ്റ്റീരിയര്‍ പോലെ തന്നെ ഇന്റീരിയറും പൂര്‍ണ്ണമായും നവീകരിച്ചിട്ടുണ്ട്, എന്നാല്‍ നിലവിലുള്ള കിയ മോഡലുകളുമായി ചില സാമ്യങ്ങളുമുണ്ട്.

ആകര്‍ഷണങ്ങള്‍

കിയ സെല്‍റ്റോസിന്റെ ടോപ്പ്-സ്‌പെക്ക് മോഡലില്‍ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, പനോരമിക് സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജര്‍, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, മെമ്മറി ഫംഗ്ഷനോടു കൂടിയ പവേര്‍ഡ് ഡ്രൈവര്‍ സീറ്റ്, പിന്‍വശത്തെ സണ്‍ഷെയ്ഡുകള്‍, ഡ്യുവല്‍-ടോണ്‍ ലെതറെറ്റ് അപ്‌ഹോള്‍സ്റ്ററി, 360-ഡിഗ്രി ക്യാമറ, 64-കളര്‍ ആംബിയന്റ് ലൈറ്റിംഗ്, 8-സ്പീക്കര്‍ ബോസ് സൗണ്ട് സിസ്റ്റം, ഒ.ടി.എ അപ്ഡേറ്റുകള്‍, കണക്റ്റഡ് ടെക്, ലെവല്‍ 2 ADAS സ്യൂട്ട് എന്നിവ ലഭിക്കുന്നു.

സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ ഫീച്ചറുകളായി 6 എയര്‍ബാഗുകള്‍, ഇ.എസ്.സി (ESC), ഓള്‍-വീല്‍ ഡിസ്‌ക് ബ്രേക്കുകള്‍, ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ്, ടയര്‍-പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഐസോഫിക്‌സ് (ISOFIX) ആങ്കറേജുകള്‍, റിയര്‍ കാമറ തുടങ്ങിയവ ഉള്‍പ്പെടുന്നു.