വാർഷിക ആഘോഷം
Monday 05 January 2026 12:22 AM IST
മുഹമ്മ: കഞ്ഞിക്കുഴിപച്ചക്കറി ക്ലസ്റ്ററിന്റെ വാർഷികാഘോഷം നടന്നു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ക്ലസ്റ്റർ പ്രസിഡന്റ് എം.ഡി.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി ജി.ഉദയപ്പൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.
കൃഷി ഓഫീസർ റോസ്മി ജോർജ്, പഞ്ചായത്തംഗങ്ങളായ ജി.മുരളി, പി.ടി.ശശിധരൻ,എം.ഡി. മുരളി, കെ.കൈലാസൻ എന്നിവർ സംസാരിച്ചു.
പങ്കെടുത്ത അംഗങ്ങൾക്ക് നാലിനം പച്ചക്കറി തൈകളും വളങ്ങളും സൗജന്യമായി നൽകി. എം.ഡി.സുധാകരൻ പ്രസിഡന്റ്, ജി. ഉദയപ്പൻ സെക്രട്ടറി എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.