പുതുവത്സര ആഘോഷം

Monday 05 January 2026 12:23 AM IST

ഹരിപ്പാട് : താമല്ലാക്കൽ പബ്ലിക് ലൈബ്രറിയുടെ പുതുവത്സരാഘോഷം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എൻ.എൻ നമ്പി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എൽ.ഭാനുമതി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.ബി അപ്പുക്കുട്ടൻ,കുമാരപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽ. തങ്കമ്മാൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലതാ ശരവണ, ശോഭാ രാധാകൃഷ്ണൻ,​ മേഖലാ കൺവീനർ എ.സന്തോഷ് കുമാർ, താലൂക്ക് എക്സിക്യൂട്ടീവ് അംഗം ആർ.വിജയകുമാർ,അംഗങ്ങളായ എൻ. സനൽകുമാർ, ബാലൻപിള്ള എന്നിവർ സംസാരിച്ചു.കേക്ക് മുറിച്ച് പരിപാടികൾക്ക് തുടക്കം കുറിച്ചു.കുട്ടികളുടെ കലാപരിപാടികളുംനടന്നു.