കുടിശിക നിവാരണം

Monday 05 January 2026 12:24 AM IST

ആലപ്പുഴ:കർഷക തൊഴിലാളിബോർഡിൽ അംശാദായം യഥാസമയം ഒടുക്കാത്തതിനാൽ അംഗത്വം നഷ്ടപ്പെട്ടതൊഴിലാളികൾക്ക്കുടിശിക നിവാരണത്തിന് അവസരം. 10വർഷംവരെ കുടിശികയുള്ളവർക്ക് ഈമാസം 10നുള്ളിൽ തുക അടച്ച് അംഗത്വം പുതുക്കാമെന്ന് കർഷകതൊഴിലാളി ക്ഷേമനിധി ജില്ലാഎക്സിക്യൂട്ടീവ് ഓഫീസർ എസ്. ശ്രീജിത്ത്അറിയിച്ചു. കർഷകതൊഴിലാളി ക്ഷേമനിധി ബോർഡിലെ ജില്ലാ ഓഫീസിൽ എല്ലാ പ്രവൃത്തിദിവസവും തുക സ്വീകരിക്കും. ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവ ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0477-2964923.