ഐ.ആർ.സി.ടി.സി അഴിമതിക്കേസ്: ലാലു ഡൽഹി ഹൈക്കോടതിയിൽ
Monday 05 January 2026 12:30 AM IST
ന്യൂഡൽഹി: ഐ.ആർ.സി.ടി.സി അഴിമതിക്കേസിലെ വിചാരണ തടയാൻ ആർ.ജെ.ഡി നേതാവും ബീഹാർ മുൻമുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ അടക്കം ചുമത്തിയ ഡൽഹി റൗസ് അവന്യു കോടതി നടപടി റദ്ദാക്കണമെന്നാണ് ആവശ്യം. ജസ്റ്റിസ് സ്വരാന കാന്ത ശർമ്മയുടെ ബെഞ്ച് ഹർജി ഇന്ന് പരിഗണിച്ചേക്കും. കേസിൽ ലാലുവിന്റെ ഭാര്യ റാബ്റി ദേവി, മകൻ തേജസ്വി യാദവ് എന്നിവർ അടക്കം പ്രതികളാണ്. ലാലു കേന്ദ്ര റെയിൽവേ മന്ത്രിയായിരുന്ന 2004-09ൽ റെയിൽവേ ജോലിക്ക് പകരമായി ഭൂമി വാങ്ങി അഴിമതി നടത്തിയെന്നാണ് സി.ബി.ഐയുടെ കേസ്.