സംഘാടകസമിതി രൂപീകരണയോഗം
Monday 05 January 2026 12:32 AM IST
അമ്പലപ്പുഴ: ഫെബ്രുവരി രണ്ടാം വാരം ആലപ്പുഴയിൽ സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി കൂടിയ സംഘാടക സമിതി രൂപീകരണ യോഗം എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു.യുവജനക്ഷമ ബോർഡ് വൈസ് ചെയർമാൻ വി.കെ.സനോജ് അദ്ധക്ഷനായി.പി.പി.ചിത്തരഞ്ജൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.മഹേന്ദ്രൻ,എ.ഡി.എം ആശാ സി.എബ്രഹാം, നഗരസഭ ചെയർപേഴ്സൺ മോളി ജേക്കബ്, ടി.ടി.ജിസ്മോൻ, സന്തോഷ് കാല, ജാഫർ മാറാക്കര എന്നിവർ മുഖ്യാതിഥികളായി.യുവജനക്ഷേമ ബോർഡ് മെമ്പർ എസ് .ദീപു സ്വാഗതവും ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ബി.ഷീജ നന്ദിയും പറഞ്ഞു.