ദർശനം ഭാരവാഹികൾ

Monday 05 January 2026 12:32 AM IST

അമ്പലപ്പുഴ: കളർകോട് ദർശനം പുരുഷസ്വയംസഹായസംഘത്തിന്റെ വാർഷിക പൊതുയോഗത്തിന് പ്രസിഡന്റ് പി.ബി. ബാലൻപിള്ള പതാക ഉയർത്തി. പി.സുനീഷ് പൊതുയോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ബി. ബാലൻപിള്ള അദ്ധ്യക്ഷനായി.സെക്രട്ടറി പി.ശൈലകുമാർ, ഖജാൻജി പി.ആർ.രാജേഷ്‌കുമാർ, ബി.സുന്ദർ, എച്ച്.അഷ്‌റഫ്, സുബാഷ് കെ. പ്രഭാകർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: അഡ്വ.ടി.കെ.അശോകൻ (പ്രസി‌ന്റ്), എച്ച്. അഷറഫ് (വൈസ് പ്രസി‌ന്റ്), ആദർശ് മുരളീധരൻ (സെക്രട്ടറി), ജെ.രാധാകൃഷ്ണൻ (ജോ. സെക്രട്ടറി), പി.എസ്. ഗോപാലകൃഷ്ണൻ (ഖജാജി), അഡ്വ.എം.അഭിലാഷ് (ഓഡിറ്റർ).