ജില്ലാ കളക്ടർക്ക് ആദരം

Monday 05 January 2026 12:36 AM IST

അമ്പലപ്പുഴ: കുട്ടനാട് ഫെസ്റ്റ് മികച്ച ജനപങ്കാളിത്തം കൊണ്ടും വിവിധ പരിപാടികൾ കൊണ്ടും ശ്രദ്ധേയമാകുന്നു. മികച്ച സേവന പ്രവർത്തനങ്ങൾക്ക് ജില്ലാകളക്ടർ അലക്സ് വർഗീസിനെ കർമ്മ ശ്രേഷ്ഠ പുരസ്കാരം നൽകി കുട്ടനാട് ഇന്റഗ്രൽ ഡെവലപ്മെന്റ് സൊസൈറ്റി പ്രവർത്തകർ ആദരിച്ചു. സൊസൈറ്റി പ്രസിഡന്റ് അഡ്വ.പ്രദീപ് കൂട്ടാല അനുമോദന സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.ചെറിയാൻ അലക്സാണ്ടർ, ഡോ.നെടുമുടി ഹരികുമാർ, പ്രേം സായി ഹരിദാസ്, പി.എം. കുര്യൻ,ബേബി പാറക്കാടൻ,കെ.ലാൽജി, കെ.ടി.ആന്റണി കണ്ണാട്ടുമഠം, ആശാകൃഷ്ണാലയംഎന്നിവർ സംസാരിച്ചു.