പൊങ്കൽ സമ്മാനത്തിന് ടോക്കൺ
Monday 05 January 2026 12:56 AM IST
ചെന്നൈ: തമിഴ്നാട്ടിൽ സർക്കാരിന്റെ പൊങ്കൽ സമ്മാനം എല്ലാവരിലും എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ ടോക്കണുകൾ വിതരണം ചെയ്തു തുടങ്ങി.
ചെന്നൈയിൽ ജീവനക്കാർ ഗുണഭോക്താക്കളുടെ വീടുകളിൽ പോയാണ് ടോക്കണുകൾ വിതരണം ചെയ്യുന്നത്. 3000 രൂപ ഉൾപ്പെടെയുള്ള പൊങ്കൽ സമ്മാനം ലഭിക്കുന്ന തീയതിയും സമയവും കൂടാതെ റേഷൻ കടയുടെ പേര്, കാർഡ് ഉടമയുടെ പേര്, കാർഡ് നമ്പർ, തെരുവ്, ടോക്കൺ നമ്പർ എന്നിവയുൾപ്പെടെയുള്ള വിശദാംശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.