വാട്സാപ് ഗ്രൂപ്പിലിട്ട മെസേജിനെ ചൊല്ലി തർക്കം, പൊതുപ്രവർത്തകനെ മർദ്ദിച്ചതായി പരാതി
Monday 05 January 2026 1:37 AM IST
തിരൂരങ്ങാടി: വാട്സാപ് ഗ്രൂപ്പിലിട്ട മെസേജിനെ ചൊല്ലി പൊതുപ്രവർത്തകനും മാദ്ധ്യമപ്രവർത്തകനുമായ മുസ്തഫ ചെറുമുക്കിന് മർദ്ദനമേറ്റു. സംഭവത്തിൽതാനൂർ ഡിവൈ.എസ്.പിക്ക് പരാതി നൽകിയിട്ടുണ്ട്. തിരൂരങ്ങാടി ഗവ. ആശുപത്രിയിൽ ചികിത്സ തേടിയ മുസ്തഫയ്ക്ക് സാരമായ പരിക്കുണ്ട്. മുമ്പ് അപകടത്തിൽ എല്ല് പൊട്ടി കമ്പി ഇട്ട ഭാഗത്താണ് വീണ്ടും മർദ്ദനമേറ്റത്. വെള്ളിയാഴ്ച രാത്രി ഒമ്പതേക്കാലോടെയാണ് സംഭവം. ചെറുമുക്ക് വെസ്റ്റ് സ്വദേശി തലാപ്പിൽ സ്വദേശി അബ്ദുസ്സലാം മർദ്ദിച്ചെന്നാണ് പരാതിയിൽ പറയുന്നത്.