'അശ്വമേധം 7.0' ക്യാമ്പയിൻ
Tuesday 06 January 2026 9:10 PM IST
ഇടുക്കി: കുഷ്ഠരോഗ നിവാരണം ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'അശ്വമേധം 7.0' ക്യാമ്പയിന്റെ ഏഴാം ഘട്ടംനാളെ ജില്ലയിൽ ആരംഭിക്കും. കളക്ടറുടെ വസതിയിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ ഡോ.ദിനേശൻ ചെറുവാട്ട് നിർവഹിക്കും.സമൂഹത്തിൽ മറഞ്ഞു കിടക്കുന്ന കുഷ്ഠരോഗത്തെ ഗൃഹ സന്ദർശനത്തിലൂടെ കണ്ടുപിടിച്ച് രോഗനിർണയം നടത്തി ചികിത്സ ലഭ്യമാക്കുകയാണ് അശ്വമേധം ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. കുട്ടികളിൽ പുതിയതായി രോഗം കണ്ടെത്തുന്നത് മുതിർന്നവരിൽ കുഷ്ഠരോഗം മറഞ്ഞിരിക്കുന്നുവെന്നതിന്റെ സൂചനയാണ്. ജില്ലയിൽ നിലവിൽ കുഷ്ഠരോഗബാധിതരുടെ എണ്ണം 8 ആണ്. കുട്ടികളിൽ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. നാല് അന്യസംസ്ഥാന തൊഴിലാളികളിലും 4 തദ്ദേശീയമായിട്ടുള്ള കേസുകളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.