മോദിയുടെ വൻ വികസന പ്ലാൻ, ഹൈഡ്രജൻ ട്രെയിൻ ഉടൻ കുതിക്കും

Tuesday 06 January 2026 1:33 AM IST

പുതു വർഷം പിറന്നതോടെ വൻ മാറ്റത്തിനൊരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ. പരിസ്ഥിതി സൗഹൃദ ഗതാഗതത്തിൽ ഇന്ത്യയ്‌ക്ക് ഒരു പൊൻ തൂവൽ കൂടി. രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ പവർ റെയിൽവേ ഈ വർഷം യാഥാർത്ഥ്യമാകും. ജിന്ദിനും സോണിപ്പത്തിനും ഇടയിലായിരിക്കും ട്രെയിൻ സർവീസ് നടത്തുക. ട്രെയിനിന്റെ അന്തിമ പരീക്ഷണം ജിന്ദ് റെയിൽവേ സ്റ്റേഷനിൽ നടക്കുമെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.