ജനകീയ സമിതി പ്രക്ഷോഭത്തിന്
Tuesday 06 January 2026 12:00 AM IST
ചാലക്കുടി: അഞ്ച് വർഷമായിട്ടും മുരിങ്ങൂർ - ഏഴാറ്റുമുഖം റോഡിന്റെ നവീകരണം ലക്ഷ്യം കാണാത്തതിൽ പ്രതിഷേധിച്ച് സമരപരിപാടികളിലേക്ക് നീങ്ങുകയാണെന്ന് മേലൂർ ജനകീയ വികസന സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 39 കോടി രൂപയുടെ സാമ്പത്തിക അനുമതി ലഭിച്ച റോഡിന്റെ നവീകരണം പലയിടത്തും നിലച്ചിരിക്കുകയാണ്. കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് കാലതാമസം, കാനനിർമാണത്തിലെ അപാകത എന്നിവയാണ് കാരണം. പഞ്ചായത്ത് ഭരണസമിതിയുടെ പിടിവാശിയും ചിലവ്യക്തികളെ സംരക്ഷിക്കുന്ന നിലപാടുകളുമാണ് റോഡ് വികസനം നീട്ടികൊണ്ടുപോകുന്നത്. ഇതിനെതിരെ ബുധനാഴ്ച മേലൂർ ജംഗ്ഷനിൽ വിശദീകരണ യോഗം നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു. ചെയർമാൻ കെ.എം.സുബ്രഹ്മണ്യൻ, കൺവീനർ അനിൽ വേലായുധൻ, സി.ജി. അനിൽ , ടോണി ജെ.നെടുംപറമ്പിൽ, ഗംഗാധരൻ പറമ്പിക്കാട്ടിൽ, കെ.കെ.രാജേഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.