ഗോകുല കലായാത്ര സംഘടിപ്പിച്ചു

Tuesday 06 January 2026 1:08 AM IST

നെടുമങ്ങാട്: ബാലഗോകുലം സുവർണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നെടുമങ്ങാട് ഗോകുലജില്ലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗോകുലകലായാത്ര നന്ദിയോട്, വെഞ്ഞാറമൂട്, നെടുമങ്ങാട് എന്നിവിടങ്ങളിൽ പര്യടനം നടത്തി വെള്ളനാട് സമാപിച്ചു.ബാലഗോകുലം ദക്ഷിണ കേരള ഉപാദ്ധ്യക്ഷൻ സന്തോഷ്‌കുമാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.ബാലസമിതി ജില്ലാ കാര്യദർശി യദുകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കാര്യദർശി ഹരികുമാർ, ബാലസമിതി ജില്ലാ അദ്ധ്യക്ഷ വേദ, ബാലഗോകുലം കാര്യകർത്താക്കളായ എം.എസ്.സുഭാഷ്, വിജുകുമാർ,ഉമേഷ്‌,എസ്.പ്രശാന്ത്,ലാൽകൃഷ്ണ, പ്രശാന്ത് വെള്ളനാട്,ഗിരീഷ്ബാബു,അനു,വിഷ്ണുപ്രിയ എന്നിവർ സംസാരിച്ചു.