സംസ്കാരസാഹിതി എം.ടി അനുസ്മരണം
Monday 05 January 2026 9:09 PM IST
പയ്യാവൂർ: സംസ്‌കാര സാഹിതി ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എം.ടി.വാസുദേവൻ നായർ അനുസ്മരണം നടത്തി.ഉളിക്കൽ വയത്തൂർ യുപി സ്‌കൂൾ ഹാളിൽ നടന്ന ചടങ്ങ് സംസ്‌കാര സാഹിതി കണ്ണൂർ ജില്ലാ ചെയർമാൻ സുരേഷ് കൂത്തുപറമ്പ് ഉദ്ഘാടനം ചെയ്തു. കെ.വി.ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ശ്രീകണ്ഠപുരം നഗരസഭ മുൻ അദ്ധ്യക്ഷ ഡോ.കെ.വി.ഫിലോമിന എം.ടി.വാസുദേവൻ നായർ അനുസ്മരണ പ്രഭാഷണവും സംസ്‌കാര സാഹിതി ജില്ലാ വൈസ് ചെയർമാൻ ഡോ.വി.എ.അഗസ്റ്റിൻ മുഖ്യപ്രഭാഷണവും നടത്തി. വയത്തൂർ യു.പി സ്‌കൂൾ മുഖ്യാദ്ധ്യാപകൻ എൻ.ജെ.തോമസ്, ടി.ഡി.ദേവസ്യ, രഘുനാഥ കുറുപ്പ്, ലിസമ്മ ബാബു, നിർമല, വി.ജെ.എമ്മാനുവൽ,മധു കോയിത്തട്ട എന്നിവർ സംസാരിച്ചു.വിവിധ മത്സരവിജയികൾക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി സണ്ണി സമ്മാനം വിതരണം ചെയ്തു.പുതുതായി തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തംഗങ്ങൾക്ക് സ്വീകരണവും നല്കി.