സ്‌നേഹതീരം റസിഡൻസ് അസോ. വാർഷികം

Monday 05 January 2026 9:11 PM IST

പാപ്പിനിശേരി : പാപ്പിനിശ്ശേരി പഴഞ്ചിറ താവയിലെ സ്‌നേഹതീരം റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പുതുവത്സരാഘോഷവും നാലാം വർഷികവും പി.വി.കൃഷണൻ, കെ.വി.മീനാക്ഷിയമ്മ, പുത്തലത്ത് ജാനകി, എം.ബി.ശാന്ത,ടി.ടി. സ്വർണ്ണമണി എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ടി.ടി. രഞ്ജിത്തിന്റെ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി പി.സിന്ധു അനുശോചന സന്ദേശവും പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. പി.പി.മോഹനൻ, കെ.ഗംഗാധരൻ, ടി.സി രാജൻ, പി.കെ.സുധാകരൻ, ദീപ ജയചന്ദ്രൻ, ബിന്ദു രവിന്ദ്രൻ, കെ.രാമകൃഷ്ണൻ, എം.വി. സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. കുടുംബാംഗങ്ങളും കുട്ടികളും അവതരിപ്പിച്ച വിവിധയിനം കലാപരിപാടികളും ഡാൻസുകളും ഡി.ജെയും അരങ്ങേറി.