ബസ് സർവീസ് ആരംഭിച്ചു

Monday 05 January 2026 9:13 PM IST

മാഹി:അറവിലകത്തുപാലത്തു നിന്നും മാഹി ട്രാൻസ്‌പോർട് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ ബസ് സർവീസ് ആരംഭിച്ചു. ദീർഘകാലമായി പ്രദേശവാസികൾ ഉന്നയിച്ചിരുന്ന ആവശ്യത്തിനാണ് ഇതോടെ പരിഹാരം ലഭിച്ചത്. നന്മ റെസിഡന്റ്സ് വെൽഫയർ അസോസിയേഷനും പ്രദേശവാസികളും ചേർന്ന് ബസിന് സ്വീകരണം നൽകി. പുതിയ സർവീസ് വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും പൊതുജനങ്ങൾക്കും ഏറെ പ്രയോജനകരമാകുമെന്ന പ്രതീക്ഷയാണ്. അറവിലകത്തുപാലത്തു നിന്നും രാവിലെ 8ന് പള്ളൂർ വഴി പന്തക്കൽ വഴിയാണ് ആദ്യ സർവീസ്. വൈകുന്നേരം 3.25ന് തലശ്ശേരിയിൽ നിന്ന് പള്ളൂർ വഴി അറവിലകത്തുപാലത്തിലെത്തും. വൈകിട്ട് നാലിന് പള്ളൂർ വഴി തലശ്ശേരിയിലേക്ക് പുറപ്പെട്ട് രാത്രി 7.10ന് തലശ്ശേരിയിൽ നിന്ന് പള്ളൂർ വഴി അറവിലകത്തുപാലത്ത് സർവീസ് അവസാനിപ്പിക്കും.