പാലോട് മേള: ഓഫീസ് തുറന്നു

Tuesday 06 January 2026 1:17 AM IST

പാലോട്: 63-ാമത് പാലോട് കാർഷിക-കലാമേളയും കന്നുകാലിച്ചന്തയും ഫെബ്രുവരി 7 മുതൽ 16 വരെ നടക്കും. സംഘാടകസമിതി ഓഫീസ് പാലോട് സിറ്റി സെന്ററിൽ പ്രവർത്തനം ആരംഭിച്ചു. മേളയുടെ ചെയർമാനും വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ഡി. രഘുനാഥൻ നായർ ഉദ്ഘാടനം ചെയ്തു.മേള ജനറൽ സെക്രട്ടറി എം. ഷെഹനാസ്,ട്രഷറർ പാപ്പനംകോട് അനി,പ്രോഗ്രാം കൺവീനർ വി.എസ്.പ്രമോദ്, ഇ.ജോൺകുട്ടി,എസ്.പാപ്പച്ചൻ,അമ്പു ആർ.നായർ തുടങ്ങിയവർ പങ്കെടുത്തു. കന്നുകാലിച്ചന്ത, ഐസ്ക്രീം പാർലർ പബ്ലിസിറ്റി ലേലവും നടന്നു.