ബോധവത്കരണ സെമിനാർ
Tuesday 06 January 2026 1:18 AM IST
തിരുവനന്തപുരം: മുരുക്കുംപുഴ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡ്രഗ് അബ്യൂസ്,സൈബർ സേഫ്ടി എന്നീ വിഷയങ്ങളിൽ സെമിനാർ സംഘടിപ്പിച്ചു. പള്ളിപ്പുറം മോഡൽ പബ്ലിക് സ്കൂളിൽ നടന്ന പരിപാടിയിൽ എക്സൈസ് അസിസ്റ്റന്റ് കമ്മിഷണർ എസ്.കെ.സന്തോഷ് കുമാർ,ഡോ.എസ്.ഗോപിനാഥ് എന്നിവർ ക്ലാസെടുത്തു.
റീജിയൺ ചെയർപേഴ്സൺ സജിത ഷാനവാസ് അദ്ധ്യക്ഷയായ സെമിനാറിന്റെ ഉദ്ഘാടനം പ്രിൻസിപ്പൽ ഡിസ്ട്രിക്ട് സെക്രട്ടറി ടി.ബിജു കുമാർ നിർവഹിച്ചു. എ.കെ ഷാനവാസ്,സുഭാഷ് ഫ്രാൻസിസ് ഗോമസ്,ഷാജി ഖാൻ,രാജേഷ്,പത്മകുമാർ,ഹാറൂൺ,മനോജ് എന്നിവർ സംസാരിച്ചു.