പി.കെ രാജ്‌മോഹനന് ശാസ്താ പുരസ്കാരം

Tuesday 06 January 2026 1:24 AM IST

നെയ്യാറ്റിൻകര: രാമേശ്വരം പടിയില്ലത്ത് ശ്രീകണ്ഠൻ ധർമ്മശാസ്താ ക്ഷേത്രത്തിലെ ശാസ്താ പുരസ്‌കാരത്തിന്ന് നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി മുൻ ചെയർമാൻ പി.കെ. രാജ്‌മോഹനനെ തിരഞ്ഞെടുത്തു. 14ന് വൈകിട്ട് 6.30ന് ക്ഷേത്രാങ്കണത്തിൽ നടക്കുന്ന സമ്മേളനത്തിൽ നിംസ് മെഡിസിറ്റി എം.ഡി ഡോ.ഫൈസൽ ഖാനും വിശ്വഭാരതി പബ്ലിക് സ്കൂൾ മാനേജിംഗ് ട്രസ്റ്റി വി.വേലപ്പൻ നായരും ചേർന്ന് പുരസ്കാരം നൽകും. സ്വാമി ശിവാമൃതാനന്ദ ചടങ്ങ് ഉദ്ഘാടനം ചെയ്യുമെന്ന് ക്ഷേത്രം പ്രസിഡന്റ് വി.ഷിബു,​സെക്രട്ടറി രമേഷ് കുമാർ എന്നിവർ അറിയിച്ചു.