ദുരൂഹമായ പരിസരത്ത് ബിജുവും ജോജുവും, വലതുവശത്തെ കള്ളൻ ടീസർ

Tuesday 06 January 2026 6:13 AM IST

ബിജു മേനോൻ , ജോജു ജോർജ് എന്നിവരെ പ്രധാന കഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതുവശത്തെ കള്ളൻ ടീസർ പുറത്ത് . ദുരൂഹമായ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് വലതുവശത്തെ കള്ളൻ. ബിജു മേനോൻ പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ജോജു ജോർജ് സങ്കീർണത നിറഞ്ഞ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജനുവരി 30ന് പ്രദർശനത്തിന് എത്തുന്ന ചിത്രത്തിൽ ലെനയും നിരഞ്ജന അനൂപുമാണ് പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കെ.ആർ. ഗോകുൽ ,​ ഇർഷാദ്,, ഷാജു ശ്രീധർ, ശ്യാമപ്രസാദ്,മനോജ്.കെ.യു. ലിയോണ ലിഷോയ്, കിജൻ രാഘവൻ എന്നിവരാണ് മറ്റു താരങ്ങൾ. കൂദാശ എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ ഡിനു തോമസ് ഈ ലനാണ് രചന.ഛായാഗ്രഹണം - സതീഷ് കുറുപ്പ്, സംഗീതം -വിഷ്ണു ശ്യാം, എഡിറ്റിംഗ്- വിനായക് ' കലാസംവിധാനം. പ്രശാന്ത് മാധവ് മേക്കപ്പ് -ജയൻ പൂങ്കുളം. കോസ്റ്റ്യും ഡിസൈൻ - ലിൻഡ ജീത്തു.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അറഫാസ് അയൂബ് , ആഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശൻ ബഡ് സ്റ്റോറീസ്സുമായി സഹകരിച്ചാണ് നിർമ്മാണം. എക്സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ് - കെറ്റിന ജീത്തു , മിഥുൻ ഏബ്രഹാം, സിനി ഹോളിക്സ് സാരഥികളായ ടോൺസൺ, സുനിൽ രാമാടി, പ്രശാന്ത് നായർ എന്നിവരാണ് സഹനിർമ്മാതാക്കൾ. പി.ആർ. ഒ ആതിര ദിൽജിത്ത്.