റെയിൽവേ പാർക്കിംഗിലെ തീപിടിത്തം; ഉടമകൾക്ക് ആശങ്ക വേണ്ട, ഉത്തരവാദിത്വം കരാറുകാർക്ക്

Tuesday 06 January 2026 12:00 AM IST

തൃശൂർ: റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഏരിയയിലെ തീപിടിത്തത്തിൽ കത്തിയമർന്ന 275 ബൈക്കുകൾക്കും ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കുമെന്ന് റെയിൽവേ അധികൃതർ. പാർക്കിംഗ് കരാർ നൽകുമ്പോൾ ഇവിടെ നിറുത്തിയിടുന്ന ബൈക്കുകളുടെ സുരക്ഷ കൂടി ഉറപ്പാക്കണമെന്ന് കരാറുകാരോട് നിർദ്ദേശിച്ചിട്ടുണ്ട്.

പടിഞ്ഞാറ് ഭാഗത്തെ റെയിൽവേയുടെ അംഗീകൃത പാർക്കിംഗ് സ്ഥലത്ത് 480 - 500 ഇരുചക്ര വാഹനങ്ങൾ നിറുത്തിയിടാനുള്ള സൗകര്യമാണുള്ളത്. കത്തിയമർന്ന ബൈക്കുകളുടെ വിവര ശേഖരണത്തിനും മറ്റുമായി പ്രത്യേക സംവിധാനം റെയിൽവേയും വെസ്റ്റ് പൊലീസും ഏർപ്പെടുത്തിയിട്ടുണ്ട്.

വാഹനം നിറുത്തിയിട്ടതിന്റെ പാസും രേഖകളുമായി വെസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് ഉടമകൾ എത്തേണ്ടത്. ഫുൾ കവർ ഇൻഷ്വറൻസ് ഉള്ള വാഹനങ്ങൾക്ക് കാര്യങ്ങൾ കഠിനമല്ലെങ്കിലും മൂന്നാം പാർട്ടി ഇൻഷ്വറൻസ് എടുത്തവർക്ക് കാര്യങ്ങൾ എളുപ്പമാകില്ലെന്ന് ആശങ്കയുണ്ടായിരുന്നു. റെയിൽവേ ഉത്തരവാദിത്വം ഏറ്റെടുത്തത് ഉടമകൾക്ക് പ്രതീക്ഷ നൽകുന്നുണ്ട്.

കത്തിയമർന്നത് 275 ബൈക്കുകൾ

ഞായറാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ 275 ബൈക്കുകളാണ് കത്തിയമർന്നതെന്ന് തൃശൂർ വെസ്റ്റ് പൊലീസ്. ഡെയ്‌ലി പാസ് എടുത്തതും മാസത്തിൽ പാസ് എടുത്ത് നിറുത്തിയിട്ടതുമായ 275 വാഹനങ്ങളുടെ ഉടമകൾ ഇതിനകം സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം പരിശോധിച്ച വാഹനങ്ങളുടെ എൻജിൻ നമ്പറും ചേസിസ് നമ്പറും നഷ്ടപ്പെട്ടിട്ടില്ല. വൻ അഗ്‌നിയിൽ വാഹനങ്ങളുടെ എൻജിൻ, ചേസിസ് നമ്പറുകൾ ഉരുകിപ്പോകുമോയെന്ന് ആശങ്കയുണ്ടായിരുന്നു. ഇക്കാര്യത്തിൽ ഭയം വേണ്ടെന്നാണ് പരിശോധനയിൽ വ്യക്തമാകുന്നത്.

പരിചയക്കുറവും വിനയായി

തീ ആദ്യം കണ്ട പാർക്കിംഗ് സ്ഥലത്തെ ജീവനക്കാരിയുടെ പരിചയക്കുറവും വിനയായെന്ന് വിലയിരുത്തൽ. ബൈക്കിൽ തീപടരുന്നത് കണ്ട ജീവനക്കാരി വെള്ളം കൊണ്ട് തീ അണയ്ക്കാനാണ് ശ്രമം നടത്തിയത്. ഇവിടെ ഫയർ എക്സ്റ്റിഗ്യുഷർ ഉണ്ടായിരുന്നെങ്കിലും ഉപയോഗിച്ചിരുന്നില്ല. ബൈക്ക് എടുക്കാനെത്തിയ യാത്രക്കാരനെ തീ അണയ്ക്കാൻ വിളിച്ചെങ്കിലും ഒരു കുപ്പി വെള്ളം മാത്രമാണ് നൽകിയതത്രെ. ഇതേസമയം ഫയർ എക്സ്റ്റിഗ്യുഷർ നൽകിയിരുന്നെങ്കിൽ ഇത്രയേറെ നഷ്ടം ഉണ്ടാകുമായിരുന്നില്ലെന്നാണ് വിലയിരുത്തൽ.

തീ​പ്പി​ടി​ത്ത​ത്തി​ന് ​കാ​ര​ണം​ ​റെ​യി​ൽ​വേ​യു​ടെ​ ​അ​നാ​സ്ഥ

തൃ​ശൂ​ർ​:​ ​തൃ​ശൂ​ർ​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നി​ലെ​ ​പാ​ർ​ക്കിം​ഗ് ​ഏ​രി​യ​യി​ൽ​ ​ഉ​ണ്ടാ​യി​രി​ക്കേ​ണ്ട​ ​സൗ​ക​ര്യ​ങ്ങ​ളെ​ ​കു​റി​ച്ച് ​ആ​റു​ ​മാ​സം​ ​മു​ൻ​പ് ​രേ​ഖാ​മൂ​ലം​ ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും​ ​റെ​യി​ൽ​വേ​ ​മ​റു​പ​ടി​ ​ന​ൽ​കി​യി​ല്ലെ​ന്ന് ​പ​രാ​തി.​ ​റെ​യി​ൽ​വേ​യു​ടെ​യും​ ​പാ​ർ​ക്കിം​ഗ് ​ക​രാ​റു​കാ​ര​ന്റെ​യും​ ​അ​നാ​സ്ഥ​യാ​ണ് ​തീ​പ്പി​ട​ത്ത​ത്തി​ന് ​കാ​ര​ണ​മെ​ന്ന് ​ടു​ ​വീ​ല​ർ​ ​യൂ​സേ​ഴ്‌​സ് ​അ​സോ​സി​യേ​ഷ​ൻ​ ​ആ​രോ​പി​ച്ചു.​ ​റെ​യി​ൽ​വേ​ ​ഇ​ല​ക്ട്രി​ക് ​ലൈ​നി​ൽ​ ​നി​ന്നും​ ​പാ​ലി​ക്കേ​ണ്ട​ ​അ​ക​ലം​ ​ഷെ​ഡി​ന് ​ഉ​ണ്ടാ​യി​രു​ന്നി​ല്ല. ബൈ​ക്കു​ക​ൾ​ ​ക​ത്തി​ ​ന​ശി​ച്ച​വ​ർ​ക്ക് ​മ​തി​യാ​യ​ ​ന​ഷ്ട​പ​രി​ഹാ​രം​ ​ഉ​ട​നെ​ ​ന​ൽ​കാ​നും​ ​ഇ​ത്ത​രം​ ​അ​പ​ക​ട​ങ്ങ​ൾ​ ​ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നു​ള്ള​ ​അ​ടി​യ​ന്തി​ര​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്കാ​നും​ ​റെ​യി​ൽ​വേ​ ​ത​യ്യാ​റാ​ക​ണ​മെ​ന്നും​ ​ടു​ ​വീ​ല​ർ​ ​യൂ​സേ​ഴ്‌​സ് ​അ​സോ​സി​യേ​ഷ​ൻ​ ​ചെ​യ​ർ​മാ​ൻ​ ​ജെ​യിം​സ് ​മു​ട്ടി​ക്ക​ൽ​ ​പ​റ​ഞ്ഞു.

വാ​ഹ​ന​ ​ഉ​ട​മ​ക​ൾ​ക്ക് ​സൗ​ജ​ന്യ​ ​ഇ​ൻ​ഷ്വ​റ​ൻ​സ് ​ക്ലെ​യിം​ ​സ​ഹാ​യം

തൃ​ശൂ​ർ​:​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​ൻ​ ​പാ​ർ​ക്കിം​ഗ് ​ഏ​രി​യ​യി​ലെ​ ​തീ​പി​ടി​ത്ത​ത്തി​ൽ​ ​വാ​ഹ​ന​ങ്ങ​ൾ​ ​ക​ത്തി​ന​ശി​ച്ച​ ​സം​ഭ​വ​ത്തി​ൽ​ ​ഹാ​വു​ ​കോ​ർ​പ​റേ​ഷ​ൻ​ ​വാ​ഹ​ന​ ​ഉ​ട​മ​ക​ൾ​ക്ക് ​സൗ​ജ​ന്യ​ ​ഇ​ൻ​ഷ്വ​റ​ൻ​സ് ​ക്ലെ​യിം​ ​സ​ഹാ​യം​ ​പ്ര​ഖ്യാ​പി​ച്ചു.​ ​സാ​മൂ​ഹി​ക​ ​പ്ര​തി​ബ​ദ്ധ​ത​യു​ടെ​ ​ഭാ​ഗ​മാ​യി​ ​ക്ലെ​യിം​ ​ഇ​ന്റി​മേ​ഷ​ൻ,​ ​ക്ലെ​യിം​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​ന​ട​പ​ടി​ക​ൾ​ക്ക് ​വി​ദ​ഗ്ദ്ധ​ ​സം​ഘ​ത്തി​ന്റെ​ ​സാ​ങ്കേ​തി​ക​ ​സ​ഹാ​യം​ ​ല​ഭ്യ​മാ​ക്കും.​ ​ഏ​ത് ​ഇ​ൻ​ഷ്വ​റ​ൻ​സ് ​ക​മ്പ​നി​യു​ടെ​ ​പോ​ളി​സി​യു​ള്ള​വ​ർ​ക്കും​ ​ഈ​ ​സേ​വ​നം​ ​ഉ​പ​യോ​ഗി​ക്കാം.​ ​ഇ​ൻ​ഷ്വ​റ​ൻ​സ് ​ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലെ​ ​സ​ങ്കീ​ർ​ണ​ത​ക​ൾ​ ​ഒ​ഴി​വാ​ക്കി​ ​അ​ർ​ഹ​മാ​യ​ ​ന​ഷ്ട​പ​രി​ഹാ​രം​ ​വേ​ഗ​ത്തി​ൽ​ ​ല​ഭ്യ​മാ​ക്കു​ക​യാ​ണ് ​ല​ക്ഷ്യ​മെ​ന്ന് ​ക​മ്പ​നി​ ​അ​റി​യി​ച്ചു.​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​ഫോ​ൺ​:​ 98950​ 95100.​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​സ​ജീ​വ് ​പി.​വി.​എ​സ്,​ ​എം.​ ​ജി​തേ​ഷ്,​ ​എ​ൻ.​ബി.​ ​ശ​ര​ത്,​ ​ജി.​ ​വി​നീ​ഷ് ​കു​മാ​ർ,​ ​മ​നോ​ജ് ​കു​മാ​ർ​ ​അ​റ​യ്ക്ക​ൽ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.