ബൈക്കിലെത്തി രണ്ടര പവന്റെ മാല കവർന്നു

Tuesday 06 January 2026 7:14 AM IST

തുറവൂർ : ബൈക്കിലെത്തിയ യുവാവ് മറ്റൊരു യുവാവിന്റെ രണ്ടര പവന്റെ മാല പൊട്ടിച്ച് കടന്നു. കോടംതുരുത്ത് കിഴക്കേ ചെമ്മനാട് ആനന്ദഭവനത്തിൽ ശ്യാമളന്റെ മാലയാണ് നഷ്ടമായത്. ചമ്മനാട് പ്രദേശത്ത് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം.

സംഭവത്തിന് പിന്നാലെ അരൂർ–വട്ടക്കേരി റോഡിലൂടെ നടന്ന് പോകുകയായിരുന്ന രാധാമണിയുടെ മാല പൊട്ടിക്കാൻ പ്രതി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. വഴി ചോദിക്കാനെന്ന വ്യാജേന ബൈക്ക് നിർത്തിയ ശേഷമാണ് മാല പൊട്ടിക്കാൻ ശ്രമിച്ചതെന്ന് പരാതിയിൽ പറയുന്നു.

സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ, രണ്ടു സംഭവങ്ങളിലെയും പ്രതി ഒന്നാണെന്ന് വ്യക്തമായതായി പൊലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുന്നു.