കലാഭവൻമണി നാടൻപാട്ട് മത്സരം
Tuesday 06 January 2026 12:00 AM IST
തൃശൂർ: കലാഭവൻമണിയുടെ സ്മരണാർത്ഥം കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലയിലെ യൂത്ത്, യുവ ക്ലബ്ബുകളിലെ യുവജനങ്ങളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി മണിനാദം എന്ന പേരിൽ നാടൻപാട്ട് മത്സരം സംഘടിപ്പിക്കുന്നു. ജില്ലാ തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവർക്ക് യഥാക്രമം 25,000, 10,000, 5,000 രൂപ വീതവും സംസ്ഥാന തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവർക്ക് യഥാക്രമം ഒരു ലക്ഷം, 75,000, 50,000 രൂപ വീതവും സമ്മാന തുകയായി ലഭിക്കും. 18 നും 40 നും മദ്ധ്യേ പ്രായമുള്ള പത്ത് പേരടങ്ങുന്ന ടീമാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്. 30 ന് മുമ്പായി അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: 0487 2362321, 8078708370.