മണ്ണ് ദിനാചരണം എട്ടിന്
Tuesday 06 January 2026 12:00 AM IST
തൃശൂർ: കേരള സർക്കാർ മണ്ണ് പരിവേഷണ, മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ലോക മണ്ണ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും. എട്ടിന് രാവിലെ 10ന് മാപ്രാണം ചാത്തൻ മാസ്റ്റർ സ്മാരക ഹാളിൽ നടക്കുന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അദ്ധ്യക്ഷത വഹിക്കും. ദിനാചരണത്തിന്റെ ഭാഗമായി സോയിൽ ഹെൽത്ത് കാർഡ് വിതരണവും ഇരിങ്ങാലക്കുട ബ്ലോക്കിലെ കോൾനിലങ്ങളുടെ ഭൂപട പ്രകാശനം, ബ്ലോക്കിന്റെ ഫലഭൂയിഷ്ഠത ഭൂപട പ്രകാശനം എന്നിവ നടക്കും. പരിപാടിയിൽ വാഴ - പച്ചക്കറി കൃഷിയിൽ അറിയേണ്ടതെല്ലാം, മണ്ണാരോഗ്യ പരിപാലനം കാർഷിക അഭിവൃദ്ധിക്കായി എന്നീ വിഷയങ്ങളിൽ കാർഷിക സെമിനാറുകളും സംഘടിപ്പിക്കും.