പുതുക്കുളങ്ങര ക്ഷേത്രം റോഡ് ഉദ്ഘാടനം

Monday 05 January 2026 11:48 PM IST

മാരാരിക്കുളം : മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ പുതുക്കുളങ്ങര ക്ഷേത്രം റോഡ് തുറന്നുകൊടുത്തു. ബഡ്ജറ്റ് ഫണ്ട് ഉപയോഗിച്ച് പൊതുമരാമത്ത് വകുപ്പാണ് നിർമ്മാണം പൂർത്തീകരിച്ചത്. പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധർമ്മിണി തമ്പാൻ അദ്ധ്യക്ഷത വഹിച്ച പഞ്ചായത്ത് പ്രസിഡന്റ് സി.കെ.സരള, ജില്ലാ പഞ്ചായത്ത് അംഗം ആർ.റിയാസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എച്ച്.രമ്യ, പി.കെ.ജയകുമാർ, ജലജ രാജു, പി.കെ.വേണുഗോപാൽ, വി.സോമൻ, സാജു വാച്ചാക്കൽ , അശ്വതി അറുമുഖം , ഗൗരി കാർത്തിക തുടങ്ങിയവർ സംസാരിച്ചു.