അവകാശങ്ങൾ പുനഃസ്ഥാപിക്കണം
Monday 05 January 2026 11:49 PM IST
ആലപ്പുഴ : തമിഴ് ബ്രാഹ്മണ സമുദായത്തിന് ക്ഷേത്രങ്ങളിൽ നൽകി വന്നിരുന്ന അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്ന് കേരള ബ്രാഹ്മണ സഭ സംസ്ഥാന പ്രസിഡന്റ് എച്ച്. ഗണേഷ് ആവശ്യപ്പെട്ടു. ജില്ലാനേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനറൽ സെക്രട്ടറി എൻ.ആർ.പരമേശ്വരൻ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പ്രസിഡന്റ് കെ.ജി. കൃഷ്ണമൂർത്തി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റൂൂമാരായ മണി എസ്. തിരുവല്ല, ജി.കെ പ്രകാശ്, ട്രഷറർകെ.ആർ. ജയരാമൻ, ഹെഡ് ക്വാർട്ടേഴ്സ് സെക്രട്ടറിമാരായ ശ്രീ. റ്റി. ആർ. ഹരിഹരൻ, ശ്രീ. കെ. ശങ്കരൻ, സംസ്ഥാന സമിതി അംഗം ശ്രീ. പി. വെങ്കിട്ടരാമ അയ്യർ തുടങ്ങിയവർ പങ്കെടുത്തു.