അക്ഷരശ്ലോക സമിതി യോഗം

Monday 05 January 2026 11:50 PM IST

മാവേലിക്കര : കേരള പാണിനി അക്ഷരശ്ലോക സമിതിയുടെ യോഗം എ. ആർ. രാജരാജ വർമ സ്മാരകത്തിൽ പുഷ്പാർച്ചനയോടെ നടന്നു. നടുവട്ടം വിജയൻ നായർ അവലോകനം നടത്തി. ജോർജ് തഴക്കര, ഉഷ അനാമിക തുടങ്ങിയവർ നേതൃത്വം നൽകി. സാഹിത്യ സമ്മേളനത്തിൽ ജഗദീഷ് കൊച്ചിക്കൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഉണ്ണികൃഷ്ണക്കുറുപ്പ് സ്വാഗതവും ട്രഷറർ ജനാർദ്ദനക്കുറുപ്പ് നന്ദിയും പറഞ്ഞു.വിജയൻ നായർ നടുവട്ടം, രാധാമണി കട്ടച്ചിറ, മുരളീധരൻ നായർ, ലത പ്രസാദ്, ഹരിപ്രസാദ്, മാവേലിക്കര ജയദേവൻ, ഉദയഭാനു മുട്ടം, ഹേമ വിശ്വനാഥ്, വിജയകുമാരിയമ്മ,ജഗദീഷ് കൊച്ചിക്കൽ, പന്തളം പ്രഭ എന്നിവർ രചനകൾ അവതരിപ്പിച്ചു.