ബീയാർ പ്രസാദ് അനുസ്മരണം
Monday 05 January 2026 11:52 PM IST
പള്ളാത്തുരുത്തി : ജനുവരി ഒന്നിന് ദർശനപുരത്ത് ആരംഭിച്ച കുട്ടനാടൻ ഫെസ്റ്റ് പരിപാടിയുടെ ഭാഗമായി ബീയാർ പ്രസാദ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ഡോ. സജിത്ത് ഏവൂരേത്ത് ഉദ്ഘാടനം ചെയ്തു. പ്രസാദിനെപ്പോലെ അളവറ്റ കഴിവ് തെളിയിച്ചവർക്ക് അർഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോയത് അവർ കുട്ടനാടിന്റെ സന്തതികളായതുകൊണ്ട് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. കുട്ടനാട് ഇന്റഗ്രൽ ഡെവലപ്‌മെന്റ് സൊസൈറ്റി പ്രസിഡന്റ് അഡ്വ. പ്രദീപ് കൂട്ടല അദ്ധ്യക്ഷത വഹിച്ചു കെ.ടി.ആന്റണി കണ്ണാട്ടുമഠം,അഡ്വ. ബി. സരേഷ്, ഇ.ഖാലിദ്, കരുവാറ്റ പങ്കജാക്ഷൻ, ബേബി പാറക്കാടൻ, കെ. ലാൽജി,വിധു പ്രസാദ്, സജീവ് മേനോൻ എന്നിവർ പ്രസംഗിച്ചു