ജവാന്മാരെ ആദരിച്ചു

Monday 05 January 2026 11:58 PM IST

മുഹമ്മ: രാജ്യത്തിനുവേണ്ടി ജീവൻ വെടിഞ്ഞ ധീരജവാന്മാരുടെ ഭാര്യമാരേയും അംഗഭംഗം നേരിട്ട ജവാന്മാരേയും മികച്ച കർഷകരേയും സെൻട്രൽ ഫ്യൂമൻ റൈറ്റ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു. മന്ത്രി പി. പ്രസാദ്, കേണൽ ഋഷിരാജ് ലക്ഷ്മി ,സുധർമ്മിണി തമ്പാൻ, സി.കെ.സരള, എസ്.രാധാകൃഷ്ണൻ, മോഹനചന്ദൻ, വിജു വി. നായർ, രാജേഷ് ചേർത്തല, ഹവിൽദാർ ബി.ഷിബു, പഞ്ചായത്തംഗം കലേഷ് എന്നിവർ ചേർന്ന് വിളക്കുകൾ കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രഭാവതി, സി. പ്രേംജി, പി.കെ. മോഹിത്, ടോൾസൺ പി.ജോസഫ്, പി.ജി മധു, വി.സി. വിഷ്ണുകുമാർ, അഡ്വ. ഗണേഷ് പറമ്പത്ത്, വി.സുധാകരൻ, മീനാകുമാരി, ലിജി, കേണൽ എസ്.വിജയൻ, സി. സന്ദീപ് കുമാർ, മധു എൻ.പോറ്റി, സ്വാമിനാഥൻ ചള്ളിയിൽ സുധീർ സുകുമാരൻ എന്നിവർ സംസാരിച്ചു.