ഒരിക്കലും മറക്കാത്ത മോഹൻലാലിന്റെ ഇടി

Tuesday 06 January 2026 12:02 AM IST

അമ്പലപ്പുഴ: മോഹൻലാലിനൊപ്പം അഭിനയിച്ച ആക്ഷൻ രംഗങ്ങളിലെ അനുഭവം പുന്നപ്ര അപ്പച്ചൻ ഒരിക്കൽ വിവരിച്ചത് ഇങ്ങനെയാണ്; ടൈമിംഗ് തെറ്റിയത് കാരണം പല തവണ എനിക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഒരിക്കലും മറക്കാനാവാത്ത ഇടി കിട്ടിയത് മോഹൻലാലിന്റെ കൈയിൽ നിന്നാണ്. വിയറ്റ്നാം കോളനി എന്ന സിനിമയിൽ കനകയുമായി വഴക്ക് കൂടുന്നൊരു സീനിലാണ് ശരിക്കും ഇടി കിട്ടിയത്.

പിൻഗാമി എന്ന സിനിമയിലെ ഒരു സീനിലും സമാനമായ സംഭവമുണ്ടായി. മോഹൻലാൽ ചവിട്ടുന്ന രംഗമായിരുന്നു. ടൈംമിംഗ് തെറ്റിയത് കാരണം പെട്ടെന്ന് എനിക്ക് മാറാൻ സാധിച്ചില്ല. ഇതോടെ ലാലിന്റെ ചവിട്ട് നെഞ്ചിൽ തന്നെ കൊണ്ടു,

ഇതോടെ ഞാൻ ബോധംകെട്ട് വീണു. തുടർന്ന് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇ.സി.ജി എടുത്ത് നോക്കി. അന്നത്തെ കാലത്ത് 9,000 രൂപയോളം ഒരു ദിവസത്തെ ആശുപത്രി ബില്ലായി. എന്നാൽ, കൈയിൽ നിന്ന് കാശ് വാങ്ങിയില്ലെന്നും മോഹൻലാൽ അങ്ങനൊരു സഹായം ചെയ്തതെന്നും പുന്നപ്ര അപ്പച്ചൻ പറഞ്ഞിട്ടുണ്ട്.