മടക്കം ആഗ്രഹങ്ങൾ പൂർത്തിയാക്കാതെ
Tuesday 06 January 2026 12:03 AM IST
അമ്പലപ്പുഴ: ആഗ്രഹങ്ങൾ പൂർത്തിയാക്കാതെയായിരുന്നു പുന്നപ്ര അപ്പച്ചന്റെ മടക്കം. ആത്മകഥയായ 'ആരോടും പരിഭവമില്ലാതെ' എന്ന പുസ്തകത്തിന്റെ പണിപ്പുരയിലായിരുന്നു അപ്പച്ചൻ.കവി ബി. ജോസുകുട്ടിയായിരുന്നു സഹായി . ഉടൻ പുസ്തകം എഴുതി തീർക്കണമെന്ന് അപ്പച്ചൻ പറഞ്ഞിരുന്നതായി ജോസുകുട്ടി ഓർക്കുന്നു. അമ്മ സംഘടനയിൽ അംഗത്വം ലഭിക്കണമെന്നായിരുന്നു അപ്പച്ചന്റെ വലിയ ആഗ്രഹം. അതിനായി മാറിമാറി വന്ന ഭരണ സമിതികളോട് അപേക്ഷിച്ചിരുന്നെങ്കിലും സാധിച്ചില്ല. അടുത്തിടെ നടി ശ്വേതാ മേനോനെ നേരിൽ കണ്ടപ്പോൾ ഇക്കാര്യം പറഞ്ഞു. ശ്വേത പറഞ്ഞതനുസരിച്ച് വിശദമായി അപേക്ഷ എഴുതിവെച്ചെങ്കിലും അപകടം സംഭവിച്ചതാനാൽ അത് നൽകാനായില്ല. രണ്ട് അഭിലാഷങ്ങളും പൂർത്തിയാക്കാനാവാതെയാണ് അപ്പച്ചന്റെ മടക്കം.