ക്രിസ്മസ് ന്യൂഇയർ ആഘോഷം
Tuesday 06 January 2026 12:04 AM IST
ആലപ്പുഴ: കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈന്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര ബ്രയിൽദിനാചരണവും ക്രിസ്മസ് ന്യൂഇയർ ആഘോഷവും അന്ധക്ഷേമപക്ഷാചരണവും നഗരസഭ ചെയർപേഴ്സൺ മോളി ജേക്കബ് ഉദ്ഘാടനം ചെയ്തു.കെ.എഫ്.ബി ജില്ലാ പ്രസിഡന്റ് ആർ.ശശിധരൻപിള്ള അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് വി.ലാൽജികുമാർ മുഖ്യപ്രഭാഷണം നടത്തി.ക്രിസ്മസ് കേക്ക് മുറിക്കലും വിതരണവും കൗൺസിലർ എ.എസ്.കവിത നിർവഹിച്ചു.സംഘടന ചേർത്തല താലൂക്ക് പ്രസിഡന്റ് കെ.എസ്.സുഭാഷ് സംസാരിച്ചു. ജില്ലാ സെക്രട്ടറി പി.ജി.മനു സ്വാഗതവും വൈസ് പ്രസിഡന്റ് കെ.എസ്.ശശിധരൻ നന്ദിയും പറഞ്ഞു.