ടി.വി.കെ നേതാക്കളെ തടഞ്ഞ ഐ.പി.എസുകാരിയെ സ്ഥലം മാറ്റി
ചെന്നൈ: തമിഴക വെട്രി കഴകത്തി (ടി.വി.കെ)ന്റെ പൊതുയോഗത്തിനിടെ നേതാക്കളെ തടഞ്ഞ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥ ഇഷാ സിംഗിനെ ഡൽഹിയിലേക്ക് സ്ഥലം മാറ്റി. പുതുച്ചേരിയിൽ നടന്ന പരിപാടിയിൽ വേദിയിലേക്ക് കൂടുതൽ പ്രവർത്തകരെ കയറ്റാൻ ശ്രമിച്ച നേതാക്കളെയാണ് ഇഷ തടഞ്ഞത്. പരിപാടി തുടങ്ങുന്നതിന് മുമ്പ് ടി.വി.കെ ജനറൽ സെക്രട്ടറി ബുസി ആനന്ദ് സ്റ്റേജിൽ കയറി കൂടുതൽ പ്രവർത്തകരോട് വേദിയിലേക്ക് കയറി ഇരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇയാളിൽ നിന്ന് മൈക്ക് വാങ്ങിയ ഇഷ പ്രസംഗം നിറുത്തിവയ്ക്കാൻ പറഞ്ഞു. 'നിങ്ങളുടെ കൈയിൽ ഒരുപാട് പേരുടെ രക്തം പുരണ്ടിട്ടുണ്ട്. 40 പേർ മരിച്ചു. ഇപ്പോഴും നിങ്ങൾ എന്താണ് ചെയ്യുന്നത്' എന്ന് ഇഷ സംഘാടകരോട് ചോദിച്ചു. അനുവദിച്ച പരിധിക്കപ്പുറം ഒരാളെപ്പോലും വേദിയിലേക്ക് വരാൻ അനുവദിക്കില്ലെന്നും അവർ വ്യക്തമാക്കി. നിരവധി ഇതിന്റെ വീഡിയോ 'ലേഡി സിങ്കം' എന്ന് വിശേഷിപ്പിച്ച് സോഷ്യൽ മീഡിയിയൽ പങ്കുവയ്ക്കുകയും ചെയ്തു.