ക്രിസ്മസ് - ന്യൂ ഇയർ ആഘോഷം
Tuesday 06 January 2026 2:08 AM IST
വണ്ടമറ്റം: വണ്ടമറ്റം റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് -ന്യൂ ഇയർ ആഘോഷം നടത്തി. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജീവ് ഭാസ്‌കരൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് പോൾസൺ മാത്യു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ കൊച്ചുറാണി ഫ്രാൻസിസ് ക്രിസ്മസ് കേക്ക് മുറിച്ചു. തുടർന്ന് മെമെന്റോ വിതരണവും നടത്തി. റിട്ട. എസ്.ഐ പി.ജി സനൽകുമാർ, മുൻ ഡെപ്യൂട്ടി തഹസിൽദാർ റോയി കച്ചറയിൽ എന്നിവർ ആശംസകൾ നേർന്നു. അസോസിയേഷൻ സെക്രട്ടറി ജോസ് ചാക്കോ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ജയ്‌മോൾ ജേക്കബ് സ്വാഗതവും ജോയിന്റ് സെക്രട്ടറി മിനി ഷെല്ലി നന്ദിയും പറഞ്ഞു. തുടർന്ന് അസോസിയേഷൻ അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഗാനമേളയും നടന്നു.