ദുരന്ത നിവാരണം: മോക്ഡ്രിൽ നാളെ
Tuesday 06 January 2026 2:10 AM IST
ഇടുക്കി: അന്താരാഷ്ട്ര ദുരന്ത നിവാരണ ദിനാചരണത്തിന്റെ ഭാഗമായി കളക്ട്രേറ്റിൽ നാളെ ഉച്ച കഴിഞ്ഞ് 3ന് മോക്ഡ്രിൽ നടക്കും. ജില്ലാ പ്ലാനിംഗ് ഓഫീസ് കെട്ടിടത്തിലാണ് മോക് ഡ്രിൽ നടക്കുന്നത്. മോക്ക് ഡ്രിൽ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ടേബിൾ ടോപ് മീറ്റിംഗ് നാളെ രാവിലെ 10.30 ന് ഡി.ഇ.ഒ.സി. കോൺഫറൻസ് ഹാളിൽ ചേരും. പരിപാടി നടക്കുന്ന സമയം സിവിൽസ്റ്റേഷൻ പരിസരത്തെ വാഹനങ്ങൾക്ക് നിയന്ത്രണവും മെഡിക്കൽ യൂണിറ്റിന്റെ സേവനവും ഏർപ്പെടുത്തിയിട്ടുണ്ട്. മോക്ഡ്രില്ലിൽ തീ പിടുത്തത്തിൽ നിന്നും രക്ഷപ്പെടുന്നതിലുള്ള പരിശീലനമാണ് ആവിഷ്‌ക്കരിക്കുന്നത്.