പരിശീലന പരിപാടി

Tuesday 06 January 2026 2:11 AM IST
പരിശീലന പരിപാടി

വൈക്കം : ഉദയനാപുരം ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യകേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ദേശീയ വിരവിമുക്ത ദിനത്തിന്റെ ഭാഗമായി വോളന്റിയേഴ്‌സിനുള്ള പരിശീലന പരിപാടി നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജു ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ.അലക്‌സ് തോമസ് പരിപാടി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു അനിൽ അദ്ധ്യക്ഷത വഹിച്ചു. പി. ഡി. പുഷ്‌ക്കരൻ, വി. ബിൻസ്, ഗീതാ ഷാജി, ഷൈന പ്രസീന, ദീപേഷ് കൊടിയാട്, അജിത മധു, ഹെൽത്ത് ഇൻസ്‌പെക്ടർ കാളിദാസൻ എന്നിവർ പ്രസംഗിച്ചു.