മിന്നലും ഇറച്ചി കോഴിവണ്ടിയും കൂട്ടിയിടിച്ചു

Tuesday 06 January 2026 2:13 AM IST

കോട്ടയം: കെ.എസ്ആ.ർ.ടി.സി മിന്നൽ ബസും ഇറച്ചി കോഴിവണ്ടിയും കൂട്ടിയിടിച്ച് അപകടം. ഡ്രൈവർക്ക് ഉൾപ്പടെ മൂന്ന് പേർക്ക് പരിക്കേറ്റു. എം.സി റോഡിൽ മഠം ജംഗ്ഷനിൽ ഇറച്ചിക്കോഴികളുമായി പോയ മിനി ലോറിയുടെ പിന്നിൽ ഊട്ടിക്ക് പോവുകയായിരുന്ന കെഎസ്ആർടിസി മിന്നൽ ബസിടിക്കുകയായിരുന്നു. ഇന്നലെ രാത്രി 10.30ഓടെ ആയിരുന്നു അപകടം. കണ്ണിനു ഗുരുതരമായി പരിക്കേറ്റ ബസ് ഡ്രൈവറെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് രണ്ട് പേർ കാരിത്താസ് ആശുപത്രിയിൽ ചികിത്സയിലാണ്.