ബംഗ്ലാദേശിൽ ഹിന്ദു വിധവയെ കൂട്ടമാനഭംഗപ്പെടുത്തി, മാദ്ധ്യമ പ്രവർത്തകനെ കൊലപ്പെടുത്തി
Tuesday 06 January 2026 7:25 AM IST
ധാക്ക : ബംഗ്ലാദേശിൽ മതന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണങ്ങൾ ഉയരുന്നു. ജെനെയ്ദ ജില്ലയിൽ 40കാരിയായ ഹിന്ദു വിധവയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. സ്ത്രീയുടെ തലമുടി മുറിച്ചു മാറ്റിയ ശേഷം മരത്തിൽ കെട്ടിയിട്ടെന്നും ആക്രമണ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചെന്നും പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ചയായിരുന്നു സംഭവം. ഭൂമി തർക്കമാണ് ആക്രമണത്തിന് കാരണം. പ്രതികളിൽ രണ്ട് പേരെ തിരിച്ചറിഞ്ഞു. ഇതിനിടെ, ജെസോർ ജില്ലയിൽ ഇന്നലെ ഹിന്ദു മാദ്ധ്യമ പ്രവർത്തകനെ അജ്ഞാതർ വെടിവച്ചു കൊന്നു. നരൈൽ ആസ്ഥാനമായുള്ള ബി.ഡി ഖോബോർ എന്ന പത്രത്തിലെ എഡിറ്റർ റാണ പ്രതാപ് ബൈരാഗി (28) ആണ് കൊല്ലപ്പെട്ടത്. മൂന്ന് ആഴ്ചയ്ക്കിടെ രാജ്യത്ത് കൊല്ലപ്പെടുന്ന അഞ്ചാമത്തെ ഹിന്ദു വിഭാഗക്കാരനാണ് റാണ.