30 മിനിട്ടിൽ താരൻ പൂർണമായും മാറും; അൽപ്പം വെളിച്ചെണ്ണയുണ്ടെങ്കിൽ ഇതൊന്ന് പരീക്ഷിച്ച് നോക്കൂ, ഫലം ഉറപ്പ്

Tuesday 06 January 2026 11:59 AM IST

മാറുന്ന കാലാവസ്ഥ കാരണം ഇന്ന് പലരും അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് താരനും ശിരോചർമത്തിലെ ചൊറിച്ചിലും. ഇത് മാറ്റാനായി പലരും ബ്യൂട്ടി പാർലറുകളിൽ പോയി വിലകൂടിയ ഡാൻഡ്രഫ് ട്രീറ്റ്‌മെന്റുകൾ ചെയ്യുന്നു. എന്നാൽ, ഇത് വെറും താൽക്കാലിക ഫലം മാത്രമായിരിക്കും നൽകുക. മുടിക്ക് കേടുകൂടാതെ വീട്ടിൽ തന്നെ താരൻ മാറ്റാവുന്ന ചില മാർഗങ്ങളുണ്ട്. ഇത് ദീർഘകാല ഫലവും നിങ്ങൾക്ക് നൽകുന്നതാണ്. ഈ എളുപ്പമാർഗങ്ങളെക്കുറിച്ച് അറിയാം.

  1. പഴം, തേൻ - ഒരു പഴുത്ത പഴം നന്നായി ഉടച്ച് അതിലേക്ക് ഒരു ടേബിൾസ്‌പൂൺ തൈര് ചേർക്കുക. ഈ പാക്ക് ശിരോചർമത്തിലും മുടിയിലും നന്നായി തേച്ച് പിടിപ്പിച്ച് ഒരു മണിക്കൂർ വരെ വച്ചശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക.
  2. നാരങ്ങാ നീര്, ഒലിവ് ഓയിൽ - ഇവ തുല്യമായ അളവിലെടുത്ത് യോജിപ്പിച്ച് തലയോട്ടിയിൽ തേച്ച്‌പിടിപ്പിക്കുക. 30 മിനിട്ടിന് ശേഷം കഴുകി കളയാവുന്നതാണ്.
  3. ആപ്പിൾ സിഡർ വിനിഗർ - കുളിക്കുമ്പോൾ മുടി ഷാംപൂ ഉപയോഗിച്ച് കഴുകിയ ശേഷം കുറച്ച് ആപ്പിൾ സിഡർ വിനിഗറും വെള്ളവും ചേർത്ത് യോജിപ്പിച്ച് മുടി കഴുകുക.
  4. വെളിച്ചെണ്ണ - ചെറുതായി ചൂടാക്കിയ വെളിച്ചെണ്ണ ശിരോചർമത്തിൽ പുരട്ടി നന്നായി മസാജ് ചെയ്യുക. 30 മിനിട്ട് മുതൽ ഒരു മണിക്കൂർ വരെ വച്ചശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക.