ഗോവൻ ബീച്ചിൽ അജ്ഞാത സുന്ദരിക്കൊപ്പം കാർത്തിക്ക് ആര്യൻ; കണ്ടുപിടിച്ചത് ആരാധകർ, വൈറലായി ചിത്രങ്ങൾ

Tuesday 06 January 2026 12:00 PM IST

ബോളിവുഡിലെ യുവതാരങ്ങളുടെ നിരയിൽ ഏറെ ശ്രദ്ധനേടിയ നടനാണ് കാർത്തിക് ആര്യൻ. താരകുടുംബങ്ങളുടെ പാരമ്പര്യമില്ലാതെ തന്നെ വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ യുവാക്കൾക്കിടയിൽ കാർത്തിക് തന്റെതായ സ്ഥാനം കണ്ടെത്തി. ലവ് ആജ് കൽ, ധമാക്ക, ബുൽ ബുല്ലയ്യ 2, ബുൽ ബുല്ലയ്യ 3, ഫ്രെഡ്ഡി, ചന്ദു ചാമ്പ്യൻ എന്നിവ കാർത്തിക് ആര്യന്റെ ശ്രദ്ധയമായ സിനിമകളാണ്. നിരവധി ആരാധകരുള്ള നടൻ എവിടെപോയാലും ആരാധകർ പിന്നാലെ ഉണ്ട്.

ഇപ്പോഴിതാ ഗോവയിൽ അവധിക്കാലം ആഘോഷിക്കുന്ന നടന്റെ ചില ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഗോവയിൽ താരം ഒറ്റയ്ക്കല്ലെന്നും ഒരു യുവതിയും ഒപ്പമുണ്ടെന്നാണ് പലരും പറയുന്നത്. ഗോവയിൽ നിന്നുള്ള ചില ചിത്രങ്ങൾ കാർത്തികും പങ്കുവച്ചിരുന്നു. ഗ്രീസിൽ നിന്നുള്ള കരീന കുബിലിയുട്ട് എന്ന യുവതിയും അതേ സ്ഥലത്ത് നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. ഇതിലെ സാമ്യം ശ്രദ്ധിച്ച ആരാധകർ ഇരുവരും ഒരുമിച്ചാണ് അവധി ആഘോഷിച്ചതെന്ന് പറയുന്നു. ഇത് തെളിക്കുന്ന ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. ബിച്ച്, ടവലിന്റെ സ്ഥാനം എന്നിവ വച്ചാണ് ആരാധകർ ഇത് സ്ഥിരീകരിക്കുന്നത്.

Kartik is vacationing in Goa with this girl byu/LazyLooming inBollyBlindsNGossip

അതേസമയം, നടി ശ്രീലീലയും കാർത്തിക് ആര്യനും ഡേറ്റിംഗിലാണെന്ന് അഭ്യൂഹങ്ങൾ വരാൻ തുടങ്ങിയിട്ട് കൂറെ നാളുകളായി. ശ്രീലീല കാർത്തിക്കിന്റെ വീട്ടിലെ സ്വകാര്യപരിപാടിയിൽ അടക്കം പങ്കെടുത്തതോടെയാണ് അഭ്യൂഹങ്ങൾ വ്യാപകമായത്.