ശ്വാസതടസവും ചുമയും; കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി ആശുപത്രിയിൽ
Tuesday 06 January 2026 3:40 PM IST
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയെ ശ്വാസതടസത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടാണ് സോണിയാ ഗാന്ധിയെ ഡൽഹിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസതടസത്തിനൊപ്പം ചുമയും ഉണ്ടായിരുന്നു. പതിവ് പരിശോധനയുടെ ഭാഗമായിട്ടാണ് സോണിയ ചികിത്സയ്‌ക്ക് എത്തിയതെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
ഡൽഹിയിലെ കടുത്ത തണുപ്പും വായു മലിനീകരണവും കാരണമാണ് സോണിയയ്‌ക്ക് ശ്വാസതടസമുണ്ടായതെന്നാണ് റിപ്പോർട്ട്. നിലവിൽ ആരോഗ്യനില തൃപ്‌തികരമാണെന്നും രണ്ട് ദിവസത്തിനകം ആശുപത്രി വിടാനാകുമെന്നും ഡോക്‌ടർമാർ അറിയിച്ചു.