ബോൾഡ് ക്യൂനായി രജിഷ വിജയൻ
മസ്തിഷ്ക മരണം മോഷൻ പോസ്റ്റർ
ക്രിഷാന്ദ് സംവിധാനം ചെയ്യുന്ന മസ്തിഷ്ക മരണം സൈമൺസ് മെമ്മറീസ് എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ എത്തി. ബോൾഡ് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് രജിഷ വിജയൻ. മസ്തിഷ്ക മരണം എ ഫ്രാങ്കെൻ ബൈറ്റിംഗ് ഒഫ് സൈമൺസ് മെമ്മറീസ് എന്നാണ് മുഴുവൻ ടൈറ്റിൽ.
വേറിട്ട ഗെറ്റപ്പിൽ ആണ് ചിത്രത്തിലെ താരങ്ങൾ എല്ലാം .നിരഞ്ജ് മണിയൻ പിള്ള രാജു, ജഗദീഷ്, സുരേഷ് കൃഷ്ണ, നന്ദു, ദിവ്യപ്രഭ, ശാന്തി ബാലചന്ദ്രൻ, വിഷ്ണു അഗസ്ത്യ, സഞ്ജു ശിവറാം, സായ് ഗായത്രി, മനോജ് കാന, സിൻസ്ഷാൻ, അനൂപ് മോഹൻദാസ്, ജയിൻ ആൻഡ്രൂസ് തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ. ഛായാഗ്രഹണം പ്രയാഗ് മുകുന്ദൻ. സംഗീതം വർക്കി, പ്രൊജക്ട് ഡിസൈനർ രഞ്ജിത്ത് കരുണാകരൻ. സയൻസ് ഫിക്ഷൻ ഗണത്തിൽപ്പെടുന്ന ചിത്രമാണ്. ആവാസവ്യൂഹം, പുരുഷപ്രേതം എന്നീ വൻ പ്രേക്ഷക - നിരൂപക പ്രശംസ നേടിയ ചിത്രങ്ങൾക്കുശേഷം ക്രിഷാന്ദ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം കൂടിയാണ്. ഗഗനചാരി എന്ന ചിത്രത്തിനുശേഷം അജിത് വിനായക ഫിലിംസ്, ക്രിഷാന്ദ് ഫിലിംസ് എന്നിവർ ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.