അമൽ നീരദ് ചിത്രത്തിൽ നസ്ളിൻ, ഷറഫുദ്ദീൻ, ഷൈൻടോം

Wednesday 07 January 2026 6:30 AM IST

അ​മ​ൽ​നീ​ര​ദ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ന​സ്ളി​ൻ,​ ​ഷ​റ​ഫു​ദ്ദീ​ൻ​ ,​ ​ഷൈ​ൻ​ ​ടോം​ ​ചാ​ക്കോ​ ​എ​ന്നി​വ​ർ​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്നു.​ ​ജ​നു​വ​രി​ 12​ന് ​കൊച്ചി​യി​ൽ​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കു​ന്ന​ ​മ​ൾ​ട്ടി​സ്റ്റാ​ർ​ ​ചി​ത്രം​ ​എ​ ​ആ​ന്റ് ​എ​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​അ​മ​ൽ​ ​നീ​ര​ദും​ ​അ​ൻ​വ​ർ​ ​റ​ഷീ​ദുംചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​ഇ​താ​ദ്യ​മാ​യാ​ണ് ​അ​മ​ൽ​നീ​ര​ദ് ​ചി​ത്ര​ത്തിൽ ന​സ്ളിൻ ​ഭാ​ഗ​മാ​കു​ന്ന​ത്.​ ​ ഷ​റ​ഫു​ദ്ദീ​ൻ,​ ​ഷൈ​ൻ​ ​ടോം​ ​ചാ​ക്കോ​ ​എ​ന്നി​വ​ർ​ ​അ​മ​ൽ​ ​നീ​ര​ദ് ​ചി​ത്ര​ങ്ങ​ളി​ൽ​ ​തി​ള​ങ്ങി​യ​വ​രാ​ണ്.​ ​ അ​ഭി​ന​വ് ​സു​ന്ദ​ർ​ ​നാ​യി​ക്കി​ന്റെ​ ​മോ​ളി​വു​ഡ് ​ടൈം​സ് ​പൂ​ർ​ത്തി​യാ​ക്കി​യ​ ​ന​സ്ളി​ൻ,​ ​സൂ​ര്യ​ ​നാ​യ​ക​നാ​യി​ ​ജി​ത്തു​ ​മാ​ധ​വ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ലാ​ണ് ​അ​ഭി​ന​യി​ക്കു​ന്ന​ത്.​ ​ ന​സ്ളി​ന്റെ​ ​ത​മി​ഴ് ​അ​ര​ങ്ങേ​റ്റം​ ​കൂ​ടി​യാ​യ​ ​ചി​ത്ര​ത്തി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​കൊ​ച്ചി​യി​ൽ​ ​പു​രോ​ഗ​മി​ക്കു​ന്നു.​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​ൻ,​ ​ജ്യോ​തി​ർ​മ​യി​ ​എ​ന്നി​വ​രെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​മാ​ക്കി​ ​ബോ​ഗ​യ്ൻ​വി​ല്ല​ ​ആ​ണ് ​അ​മ​ൽ​ ​നീ​ര​ദി​ന്റെ​ ​സം​വി​ധാ​ന​ത്തി​ൽ​ ​അ​വ​സാ​നം​ ​പു​റ​ത്തി​റ​ങ്ങി​യ​ ​ചി​ത്രം. ​ ​ബോ​ഗ​യ്ൻ​വി​ല്ല​യ്ക്കു​ശേ​ഷം​ ​മോ​ഹ​ൻ​ലാ​ലി​നെ​ ​നാ​യ​ക​നാ​ക്കി​ ​അ​ടു​ത്ത​ ​സി​നി​മ​ ​ചെ​യ്യാ​ൻ​ ​അ​മ​ൽ​ ​നീ​ര​ദ് ​തീ​രു​മാ​നി​ച്ചി​രു​ന്ന​താ​ണ്.​ ​എ​ന്നാ​ൽ​ ​ആ​ ​പ്രോ​ജ​ക്ട് ​ന​ട​ന്നി​ല്ല.​ ​ബി​ഗ് ​ബി​യു​ടെ​ ​തു​‌​‌​ട​ർ​ച്ച​യാ​യി​ ​ബി​ലാ​ൽ​ ​ഒ​രു​ക്കാ​നും​ ​ആ​ലോ​ച​ന​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​ഇ​രു​ ​ചി​ത്ര​ങ്ങ​ളും​ ​ഉ​പേ​ക്ഷി​ച്ചെ​ ​ന്ന​ ​വാ​ർ​ത്ത​ക​ൾ​ ​വ​രു​ക​യും​ ​ചെ​യ്തു.​ ​എ​ന്നാ​ൽ​ ​അ​മ​ൽ​ ​നീ​ര​ദ് ​ഇ​തേ​ക്കു​റി​ച്ച് ​പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.​ ​ബാ​ച്ചി​ല​ർ​ ​പാ​ർ​ട്ടി​ക്കു​ശേ​ഷം​ ​അ​മ​ൽ​ ​നീ​ര​ദ് ​മ​ൾ​ട്ടി​ ​സ്റ്റാ​ർ​ ​ചി​ത്ര​വു​മാ​യി​ ​എ​ത്തു​ന്നു​ ​എ​ന്ന​ ​പ്ര​ത്യേ​ക​ത​കൂ​ടി​യു​ണ്ട്.​ ​ചി​ത്ര​ത്തെ​ക്കു​റി​ച്ച് ​ഒൗ​ദ്യോ​ഗി​ക​ ​പ്ര​ഖ്യാ​പ​നം​ ​ഉ​ട​ൻ​ ​ഉ​ണ്ടാ​കും​ ​എ​ന്നാ​ണ് ​വി​വ​രം.​ ​അ​മ​ൽ​ ​നീ​ര​ദും​ ​യു​വ​താ​ര​ങ്ങ​ളും​ ​കൈ​കോ​ർ​ക്കു​ന്ന​ ​ചി​ത്രം​ ​എ​ന്ന​ ​നി​ല​യി​ൽ​ ​പ്ര​തീ​ക്ഷ​ക​ൾ​ ​ഏ​റെ​യാ​ണ്.