സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
Wednesday 07 January 2026 1:58 AM IST
വൈക്കം : മനീഷയുടെ ഹെൽത്ത് മിഷൻ പരിപാടികളുടെ ഭാഗമായി തൊടുപുഴ സ്മിത ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ബ്രിഗേഡിയർ ഡോ.കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ അബ്ദുൽ സലാം റാവുത്തർ, കൗൺസിലർ പി. ഡി. പ്രസാദ്, മനീഷ ഡയറക്ടർമാരായ പി. കെ. ദിലീപ്, ഡോക്ടർ കെ. ഷഡാനനൻ നായർ, ടി. വി ഉദയഭാനു, ബി. ഹരികൃഷ്ണൻ, നാഗേഷ് ബാബു, എൻ. ഗോപാലകൃഷ്ണൻ നായർ, ആർ. ഹരിദാസ്, ടി. ആർ. സുരേഷ്, മോഹൻ ഡി. ബാബു എന്നിവർ പ്രസംഗിച്ചു. ഡോക്ടർമാരായ എസ്. ഐശ്വര്യ, മുനവീര കേസാംസ്, ഷെഹീലിൻ എന്നിവർ നേതൃത്വം നൽകി.