എസ്.ജെ.എഫ്.കെ പുതുവത്സര ആഘോഷം

Tuesday 06 January 2026 8:29 PM IST

കാസർകോട്: സീനിയർ ജേർണലിസ്റ്റ് ഫോറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുതുവത്സരം ആഘോഷിച്ചു പ്രസ്ക്ലബ് ഹാളിൽ പ്രസ്ക്ലബ് പ്രസിഡന്റ് സിജു കണ്ണൻ ഉദ്ഘാടനം ചെയ്തു ഫോറം പ്രസിഡന്റ് വി.വി.പ്രഭാകരൻ ആധ്യക്ഷം വഹിച്ചു. പ്രസ്ക്ലബ് സിക്രട്ടറി പ്രദീപ് നാരായണൻ, ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി എൻ.ഗംഗാധരൻ സ്വാഗതവും ട്രഷറർ ഖാലിദ് പൊവ്വൽ നന്ദിയും പറഞ്ഞു. തുടർന്നു നടന്ന ജില്ലാ കമ്മിറ്റി യോഗം മുതിർന്ന മാദ്ധ്യമപ്രവർത്തകരുടെ പെൻഷൻ 15,000 രൂപയായി വർധിപ്പിക്കണമെന്നു സംസ്ഥാന സർക്കാറിനോട് അഭ്യർത്ഥിച്ചു. പ്രസിഡന്റ് വി.വി.പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. എം.ഒ.വർഗീസ്,പി.പി.കരുണാകരൻ ,രാജൻ കാരിമൂല,സി എസ്.നാരായണൻ കുട്ടി, അശോക് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.സെക്രട്ടറി എൻ ഗംഗാധരൻ സ്വാഗതം പറഞ്ഞു.,