എൻ.ടി.ടി.എഫിൽ സൗജന്യ സ്കിൽ ട്രെയിനിംഗ് കോഴ്സ്
Tuesday 06 January 2026 8:34 PM IST
തലശ്ശേരി: നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ നെട്ടൂർ ടെക്നിക്കൽ ട്രെയിനിംഗ് ഫൗണ്ടേഷൻ തലശ്ശേരി കേന്ദ്രത്തിൽ ആരംഭിക്കുന്ന ആറു മാസത്തെ സൗജന്യ തൊഴിലധിഷ്ഠിത സ്കിൽ ട്രെയിനിംഗ് കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷ നാളെ രാവിലെ പത്തിന് നടക്കും. കൺവെൻഷണൽ ആന്റ് സി എൻ.സി മെഷിനിസ്റ്റ് കോഴ്സിലേക്കാണ് പ്രവേശനം. എസ് .എസ്.എൽ .സി അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ള 18 നും 24 നും മദ്ധ്യേ പ്രായമുള്ള കണ്ണൂർ ജില്ലയിലെ യുവതി-യുവാക്കൾക്ക് പങ്കെടുക്കാം. നാളെ രാവിലെ പത്തിന് എൻ .ടി .ടി .എഫ് തലശേരി കേന്ദ്രത്തിൽ നടത്തുന്ന പ്രവേശന പരീക്ഷയിലൂടെ അർഹത നേടുന്നവർക്ക് ഹോസ്റ്റൽ ഫീസുൾപ്പെടെ മുഴുവൻ ഫീസും സൗജന്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് എൻ.ടി.ടി.എഫ് തലശ്ശേരി കേന്ദ്രവുമായി ബന്ധപ്പെടണം. ഫോൺ: 6364864690, 9995828550, 9846514781.