വെള്ളിക്കുന്നത്ത് കാവ് ഉത്സവനിധി ശേഖരണം
Tuesday 06 January 2026 8:56 PM IST
കാഞ്ഞങ്ങാട്: അടുത്തമാസം 23 മുതൽ 25 വരെയായി നടക്കുന്ന വെള്ളിക്കുന്നത്ത് ഭഗവതി കാവ് ഉത്സവത്തിനായുള്ള നിധി ശേഖരണ ഉദ്ഘാടനം ക്ഷേത്ര സന്നിധിയിൽ. ബി.വിനയരാജ് , ബി.സുധീഷ് എന്നിവർ ഉത്സവ ആഘോഷകമ്മിറ്റി പ്രസിഡന്റ് എം.ആർ.സോമനാഥൻ നായർക്ക് ആദ്യ തുക കൈമാറി നിർവഹിച്ചു.ക്ഷേത്രം പ്രസിഡന്റ് പി.ബാലകൃഷ്ണൻ, സെക്രട്ടറി കെ.കൃഷ്ണൻ മാസ്റ്റർ, മുൻ പ്രസിഡന്റുമാരായ ദിവാകരൻ മാസ്റ്റർ, കോടോത്ത് നാരായണൻ നായർ, കെ.വി.കൃഷ്ണൻ, പി.സത്യൻ, ടി. യശോദാമ്മ, പി. ഇന്ദിരയമ്മ, ബി.ലക്ഷ്മണ പ്രഭു എന്നിവർ സംസാരിച്ചു ടി.സുധീഷ് സ്വാഗതവും ബി.കെ.പത്മനാഭൻ നന്ദിയും പറഞ്ഞു ക്ഷേത്രം തന്ത്രി ആലമ്പാടി പത്മനാഭ പട്ടേരി ഉത്സവ ആഘോഷങ്ങൾക്ക് കാർമ്മികത്വം വഹിക്കും.