സപ്ളൈകോ സൂപ്പർ മാർക്കറ്റ് ഉദ്ഘാടനം 11ന്

Tuesday 06 January 2026 9:00 PM IST

പെരിയ:പെരിയ ബസാറിൽ നിലവിൽ പ്രവർത്തിച്ചു വരുന്ന മാവേലി സ്റ്റോർ സപ്ളൈകോ സൂപ്പർ മാർക്കറ്റായി ഉയർത്തുന്നു.11ന് രാവിലെ പത്തരക്ക് സി എച്ച് കുഞ്ഞമ്പുവിന്റെ അദ്ധ്യക്ഷതയിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പുമന്ത്രി അഡ്വ.ജി.ആർ.അനിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. ചടങ്ങിന്റെ നടത്തിപ്പിനായി പെരിയ വ്യാപാരഭവനിൽ സ്വാഗതസംഘ രൂപീകരണയോഗം നടന്നു. സപ്ലൈക്കോ ഡിപ്പോ മാനേജർ എം.രവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം പുല്ലൂർ - പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ.സബിത ഉൽഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി കെ.ബാബുരാജ്, വാർഡ് മെമ്പർ ശോഭന തുടങ്ങിയവർ സംസാരിച്ചു.സ്വാഗതസംഘം ചെയർപേർസണായി പഞ്ചായത്ത് പ്രസിഡന്റ് ഡോ.സി.കെ.സബിതയേയും കൺവീനറായി ഡിപ്പോ മാനേജർ.എം.രവീന്ദ്രനേയും തെരെഞ്ഞെടുത്തു. കാഞ്ഞങ്ങാട് ജൂനിയർ മാനേജർ എം.ദാക്ഷായണി സ്വാഗതവും സീനിയർ അസിസ്റ്റന്റ് കെ.മദനൻ നന്ദിയും പറഞ്ഞു.